സ്റ്റോപ് അടയാളം പ്രദർശിപ്പിച്ച സ്കൂൾ ബസിനെ മറികടന്നാൽ കർശന നടപടിയെന്ന് അബുദാബി പോലീസ്. സ്റ്റോപ് അടയാളമിട്ട ബസ് കണ്ടാൽ പിറകിലും എതിർദിശയിലുമായി വരുന്ന മറ്റു വാഹനങ്ങൾ നിർത്തണമെന്നും സ്റ്റോപ് ബോർഡ് നീക്കി ബസ് മുന്നോട്ടുപോയാൽ മാത്രമേ മറ്റു വാഹനങ്ങൾ ബസ്സിനെ മറികടക്കാവൂ എന്നും പോലീസ് വ്യക്തമാക്കി.
സ്റ്റോപ് ബോർഡ് അവഗണിച്ച് വാഹനം മുന്നോട്ട് എടുക്കുന്നത് വൻ അപകടങ്ങൾക്ക് കാരണമാകും. കുട്ടികളെ കയറ്റാനും ഇറക്കാനും ബസ് നിർത്തിയിടുമ്പോൾ സ്റ്റോപ് അടയാളം ഇടണമെന്ന് ബസ് ഡ്രൈവർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സ്റ്റോപ് അടയാളമിട്ട് നിർത്തിയിട്ട ബസ്സിനെ മറികടക്കുന്ന മറ്റു വാഹന ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും 10 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.
ഇന്ന് സ്കൂൾ തുന്നതിനെ തുടർന്നാണ് മുന്നേ നൽകിയ നിർദ്ദേശങ്ങൾ വീണ്ടും ഓർമ്മിപ്പിക്കാനുള്ള കാരണം.
STORY HIGHLIGHT: abu dhabi police warns against overtaking school bus
















