ഓണത്തിൻ്റെ ആരവവും ആവേശവും നിറച്ച് മ്യൂസിക് ആൽബം ‘ആർപ്പോ ഇർറോ…’ ശ്രദ്ധ നേടുന്നു. ‘ഓണം പൊന്നോണം തിരുവോണം വരവേൽക്കാനായി ആർപ്പുവിളിയാൽ ആർത്തിരമ്പുന്നേ…’ എന്ന വരികളോടെ ഓണക്കാലത്തിന്റെ സന്തോഷം വിളിച്ചോതുന്ന ഈ ഗാനം ഇതിനോടകം തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചു കഴിഞ്ഞു. മാധ്യമപ്രവർത്തകരായ രാമകൃഷ്ണനും ആദർശ് ആദിയുമാണ് ഈ സംഗീത ആൽബത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. രാമകൃഷ്ണൻ്റെ തൂലികയിൽ വിരിഞ്ഞ വരികളാണ് ഈ ഗാനത്തിന്റെ ആത്മാവ്. മാധ്യമപ്രവർത്തകനായ രാമകൃഷ്ണൻ എഴുതിയപ്പോൾ, ആദർശ് ആദിക്കൊപ്പം ആര്യ കൃഷ്ണൻ, സാരംഗി, അഭിലാഷ് ജോൺസൺ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
‘മാവേലി മണ്ണിൽ ഒരുങ്ങുന്ന’ ഓണക്കാലത്തിന്റെ വരവും, ‘പൊന്നിൻ ചിങ്ങ നാൾ ഒരുങ്ങി’ നിൽക്കുന്നതിൻ്റെ ഭംഗിയും വരികളിൽ തെളിഞ്ഞുകാണാം. ‘പൂവേപൊലി പൂവേ’ എന്ന വായ്ത്താരിയും, ‘ഇല്ലം നിറ വല്ലം നിറപൂവേ പൊലി പൂവേ, പൂത്താലം നിറ കതിരാടുന്നേ’ എന്ന നാടൻ ശൈലിയും ഗാനത്തിന് ഗ്രാമീണ തനിമ നൽകുന്നു. ആദർശ് ആദി സംഗീതം നൽകി ആലപിച്ച ഈ ഗാനം, കേൾക്കുന്നവരുടെ കാതുകളിൽ ആനന്ദം നിറയ്ക്കുന്നു. ‘വട്ടത്തിൽ പൊട്ടിട്ട് താളത്തിൽ കൈകൊട്ടി’ ഓണം ആഘോഷിക്കാൻ വരുന്ന ‘കാന്താരി’യെക്കുറിച്ചുള്ള വരികൾ, കേരളീയ ഗ്രാമങ്ങളിലെ ഓണാഘോഷങ്ങളെ ഓർമ്മിപ്പിക്കുന്നു. ‘കുമ്മിയടിക്കാൻ കൂട്ടത്തിൽ കൈകൊട്ടി പാടാൻ, ഓളത്തിൽ താളത്തിൽ കൈകൊട്ടി കൂടാൻ’ എന്ന വരികൾ ഗാനത്തിന്റെ താളത്തെയും എടുത്തുകാട്ടുന്നു
ആദർശ് ആദി, ആര്യ കൃഷ്ണൻ, സാരംഗി, അഭിലാഷ് ജോൺസൺ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ആൽവിൻ ഡേവിഡ് മോസസ് പെർകഷൻ/റിഥം പ്രോഗ്രാമിംഗും, അഭിലാഷ് ജോൺസൺ സിന്ത് പ്രോഗ്രാമിംഗും മിക്സിംഗും മാസ്റ്ററിംഗും നിർവഹിച്ചിരിക്കുന്നു. ക്യാമറയിൽ അഭിജിത്ത് എഡിറ്റിംഗിൽ വിഷ്ണു യു.എസും പിന്നണിയിൽ പ്രവർത്തിച്ചു
മാധ്യമപ്രവർത്തകരുടെ ഈ കലാപരമായ കൂട്ടായ്മ ഓണത്തിന് ഒരു പുത്തൻ ഉണർവ് നൽകിയിരിക്കുകയാണ്. ഈ ഗാനത്തിന്റെ വരികൾ പോലെ തന്നെ, ഓണത്തിന്റെ എല്ലാ ആവേശവും നിറഞ്ഞുനിൽക്കുന്ന ഒരു മ്യൂസിക് വീഡിയോ ആൽബമായി ‘ആർപ്പോ ഇർറോ’ മാറിക്കഴിഞ്ഞു.
വരികൾ
ആർപ്പോ ഇർറോ….
ഓണം പൊന്നോണം തിരുവോണം വരവേൽക്കാനായി ആർപ്പുവിളിയാൽ ആർത്തിരമ്പുന്നേ…..
കാണാൻ ഇത് കേൾക്കാൻ കഥ ചൊല്ലാൻ കളിയാടും നേരം….
മാവേലി മണ്ണിൽ ഒരുങ്ങുന്ന..
ഓണം പൊന്നോണം തിരുവോണം വരവേൽക്കാനായി ആർപ്പുവിളിയാൽ ആർത്തിരമ്പുന്നേ…..
കാണാൻ ഇത് കേൾക്കാൻ കഥ ചൊല്ലാൻ കളിയാടും നേരം….
മാവേലി മണ്ണിൽ ഒരുങ്ങുന്ന..
പൊന്നിൻ ചിങ്ങ നാൾ ഒരുങ്ങി പൊൻ തിരുവോണ നാളൊരുങ്ങുന്നെ…(2)
പൂവേപൊലി പൂവേ പൂവേപൊലി പൂവേ പൂവേപൊലി പൂവേ
പൂവേപൊലി പൂവേ 2
ഇല്ലം നിറ വല്ലം നിറപൂവേ പൊലി പൂവേ
പൂത്താലം നിറ കതിരാടുന്നെ (2 )
വട്ടത്തിൽ പൊട്ടിട്ട് താളത്തിൽ കൈകൊട്ടി
കാന്താരി പോരുന്ന ഓണം കൂടാൻ (2)
കുമ്മിയടിക്കാൻ കൂട്ടത്തിൽ കൈകൊ ട്ടി പാടാൻ
ഓളത്തിൽ താളത്തിൽ ഓളത്തിൽ
കൈകൊട്ടി കൂടാൻ കാന്താരി നീ വായോടി
കാന്താരി നീ വായോടി..
അർപ്പോ ഇർഓ…4
CONTENT HIGH LIGHTS; ‘Hope Onam Arpo Irro…’ music album announces the arrival of Thiruvonam
















