ഇന്ത്യയിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സ്പീക്കറായ വിത്തൽഭായി പട്ടേൽ തിരഞ്ഞെടുക്കപ്പെട്ടത്തിൻ്റെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി ഇന്ത്യയിലെ സ്പീക്കർമാരുടെ സമ്മേളനം ഡൽഹി നിയമസഭയില് വച്ച് ആൾ ഇന്ത്യ സ്പീക്കേഴ്‌സ് കോൺഫറൻസ് എന്ന പേരിൽ ആഗസ്റ്റ് 24, 25 എന്നീ ദിവസങ്ങളിൽ സമ്മേളിച്ചു.
ഈ കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, ഡൽഹി സ്പീക്കർ വിജേന്ദർ ഗുപ്തയെ സന്ദർശിച്ചു. വിജേന്ദർ ഗുപ്തയ്ക്ക് കേരള നിയമസഭയുടെ ഓണസമ്മാനം എ എൻ ഷംസീർ കൈമാറി. ഡൽഹി സ്പീക്കറുടെ മകളുടെ ഭർത്താവ് കേരത്തിൽ നിന്നാണെന്നും കേരളവുമായി അത്തരത്തിൽ അടുപ്പം ഉണ്ടെന്നും ഓണത്തെ കുറിച്ച് നന്നായി അറിയാമെന്നും ഡൽഹി സ്പീക്കർ പറഞ്ഞു. ഈ സമ്മേളനത്തിൽ കേരള സ്പീക്കറോടൊപ്പം നിയമസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്ണ കുമാർ, സ്പീക്കറുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി മാരായ മുഹമ്മലി പി, അർജുൻ എസ്. കുമാർ എന്നിവരും പങ്കെടുത്തു.
CONTENT HIGH LIGHTS; Kerala Speaker hands over Onam gift to Delhi Speaker
















