ഇന്ന് പുതിയ അധ്യയന വർഷം ആരംഭിച്ചപ്പോൾ ആശംസകളും സന്ദേശവുമായി ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശി ദ് ആൽ മക്തൂം. എക്സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം വിദ്യാർഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്ത് കൊണ്ട് കുറിപ്പിട്ടത്.
പുതിയ തുടക്കം പ്രതീക്ഷയും നന്മയും പ്രത്യാശയുമുള്ളതാണ്. അധ്യയന വർഷാരംഭം രാജ്യത്താകമാനം ഊർജവും ആവേശവും സജീവതയും നിറക്കുന്നതാണ്. എല്ലാ സ്കൂൾ ദിവസങ്ങളും പുതിയ കാര്യങ്ങൾ പഠിക്കാനും വ്യത്യസ്തമായ നാഴികക്കല്ലുകൾ നേടാനും മനസ്സും സ്വപ്നങ്ങളും വിശാലമാക്കാനും ലക്ഷ്യത്തിലേക്ക് അടുക്കാനുമുള്ള അവസരമാണെന്ന് അദ്ദേഹം പറഞ്ഞു.
അധ്യാപകരോട് നിങ്ങളാണ് രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിലെ പ്രധാന സ്തംഭങ്ങളെന്നും പുരോഗതിയുടെ നട്ടെല്ലും മാറ്റത്തിന്റെ ഏജന്റുമാരുമെന്നും. വിദ്യാഭ്യാസം വിദ്യാർഥികളിൽ അറിവ് നിറക്കുക മാത്രമല്ല, ജിജ്ഞാസ ഉണർത്തുകയും സ്വപ്നങ്ങൾക്ക് ഇന്ധനം നൽകുകയും പഠനത്തോടുള്ള അഭിനിവേശം വർധിപ്പിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
STORY HIGHLIGHT: greet by sheikh muhammad
















