കൊച്ചി: കേരളത്തിലെ പ്രിയപ്പെട്ട ഉത്സവമായ ഓണത്തിന് ആവേശം പകരാന്‍ ഫാബ് ഇന്ത്യ പുതുമ നിറഞ്ഞ ശേഖരവുമായി എത്തിയിരിക്കുന്നു. പാരമ്പര്യവും ആധുനിക ഭംഗിയും കൂട്ടിയിണക്കുന്ന ഈ ശേഖരം സമ്പന്നമായ തുണിത്തരങ്ങള്‍, സൂക്ഷ്മ അലങ്കാരങ്ങള്‍, മനോഹരമായ വസ്ത്ര രൂപകല്പനകള്‍ എന്നിവയില്‍ സമ്പുഷ്ടമാണ്.
സ്ത്രീകള്‍ക്കായി കൈത്തറി, ചന്ദേരി സാരികള്‍, വെള്ള, സ്വര്‍ണ്ണ നിറങ്ങളിലുള്ള മനോഹരമായ ജാല്‍ എംബ്രോയ്ഡറി, ആകര്‍ഷകമായ സില്‍ക്ക് ദുപ്പട്ടകള്‍, ഷര്‍ട്ടുകള്‍ എന്നിവയാണ് പ്രധാന ആകര്‍ഷണം. പുരുഷന്മാര്‍ക്കായി സില്‍ക്ക് ബ്ലെന്‍ഡ്, കോട്ടണ്‍, ലിനന്‍ കുര്‍ത്തകള്‍, സൂക്ഷ്മമായ സരി പ്രിന്റുകള്‍, പരമ്പരാഗത മുണ്ടുകള്‍, സില്‍ക്ക് ഷര്‍ട്ടുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കുട്ടികള്‍ക്കായി വര്‍ണ്ണാഭമായ കുര്‍ത്ത സെറ്റുകളും സ്‌കര്‍ട്ട് സെറ്റുകളും ഉണ്ട്.
ഫാബ്ഹോം ശേഖരത്തില്‍ കൈത്തറയില്‍ നിര്‍മ്മിച്ച ബ്രാസ് വിളക്കുകള്‍, ഉരുളികള്‍, ദീപങ്ങള്‍, പൂക്കളങ്ങള്‍ക്ക് ഭംഗിയേകുന്ന അലങ്കാരങ്ങള്‍, പൂക്കള്‍ പ്രിന്റ് ചെയ്ത ടീ സെറ്റുകള്‍, സുഗന്ധ ധൂപങ്ങള്‍, ഗിഫ്റ്റ് ബോക്സുകള്‍ എന്നിവയും ലഭ്യമാണ്. ഓണത്തിന്റെ ഔദാര്യവും ആനന്ദവും ആഘോഷിക്കാനായുള്ള ഈ ശേഖരം, പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാനും വീടുകളില്‍ ആഘോഷത്തിന്റെ മാറ്റും സൗന്ദര്യവും നിറയ്ക്കാനും അനുയോജ്യമാണ്.
















