നോർക്ക കെയർ ക്യാമ്പിന്റെ ഭാഗമായി ദുബൈയിൽ മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് രജിസ്ട്രേഷൻ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. പ്രവാസി മലയാളികൾക്ക് ക്യാഷ്ലസ് ചികിത്സ ലഭ്യമാക്കുന്ന നോർക്ക റൂട്ട്സിന്റെ ഇൻഷൂറൻസ് പദ്ധതിയാണിത്. ‘നോർക്ക കെയറി’ൽ അംഗമാകുന്ന പ്രവാസികൾക്ക് ഇന്ത്യയിലെ 14,000 ആശുപത്രികളിൽ കാഷ് ലെസ് ചികിത്സ ലഭ്യമാകുമെന്ന് സെക്രട്ടറി ഹരി കിഷോർ പറഞ്ഞു. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
നോർക്ക തിരിച്ചറിയൽ കാർഡുള്ള പ്രവാസികൾക്ക് സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 21 വരെ പദ്ധതിയിൽ ഓൺലൈനായി അംഗമാകാം. പദ്ധതിയെപറ്റി അവബോധം സൃഷ്ടിക്കാൻ അടുത്ത ദിവസങ്ങളിൽ വിവിധ എമിറേറ്റുകളിൽ പ്രവാസി സംഘടനകളുമായി നോർക്ക പ്രതിനിധികൾ കൂടിക്കാഴ്ച നടത്തും.
STORY HIGHLIGHT: norrka care registration camp
















