ചേരുവകൾ: ഒരു പിടി കറിവേപ്പില, അര കപ്പ് വെളിച്ചെണ്ണ.
ഉപയോഗിക്കേണ്ട രീതി: കറിവേപ്പിലയും വെളിച്ചെണ്ണയും ഒരു പാത്രത്തിലിട്ട് കറുപ്പ് നിറമാകുന്നതുവരെ ചൂടാക്കുക. ഈ എണ്ണ തണുത്ത ശേഷം തലയോട്ടിയിൽ നന്നായി മസാജ് ചെയ്യുക. ഒരു മണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ഇത് മുടി വളർച്ചയെ സഹായിക്കുന്നു.
















