തമിഴ്‌നാട്ടിലെ ഒരു വിശേഷപ്പെട്ട വിഭവമാണിത്. അരിയും പരിപ്പും നെയ്യും ചേർത്ത് ഉണ്ടാക്കുന്ന മധുരമില്ലാത്ത പൊങ്കൽ (വെൺ പൊങ്കൽ) സാധാരണയായി പ്രഭാതഭക്ഷണമായി ഉപയോഗിക്കുന്നു.
ആവശ്യമായ സാധനങ്ങൾ:
പച്ചരി, ചെറുപയർ പരിപ്പ്, കടുക്, കുരുമുളക്, കറിവേപ്പില, ഇഞ്ചി, നെയ്യ്.
തയ്യാറാക്കുന്ന വിധം:
ചെറുപയർ പരിപ്പ് വറുത്ത് പച്ചരിയും ചേർത്ത് വേവിച്ചെടുക്കുക. ഒരു പാനിൽ നെയ്യ് ചൂടാക്കി കടുകും കുരുമുളകും കറിവേപ്പിലയും ഇഞ്ചിയും ചേർത്ത് വറുത്ത ശേഷം ഈ കൂട്ട് വേവിച്ച പൊങ്കലിൽ ചേർത്ത് നന്നായി ഇളക്കുക
















