നമ്മുടെ പുളിയരിയില കൊണ്ട് ഉണ്ടാക്കുന്ന പച്ചടിയാണ് ഗോംഗുറ പച്ചടി. ഇത് ആന്ധ്രയുടെ സ്വന്തം വിഭവമാണ്. എരിവും പുളിയും കലർന്ന ഇതിന് വളരെ പ്രത്യേകതയുണ്ട്.
ആവശ്യമായ സാധനങ്ങൾ:
ഗോംഗുറ ഇല (പുളിയരിയില), ഉണക്കമുളക്, വെളുത്തുള്ളി, കടുക്, ഉപ്പ്, എണ്ണ.
തയ്യാറാക്കുന്ന വിധം:
ഒരു പാനിൽ എണ്ണ ചൂടാക്കി ഉണക്കമുളക്, വെളുത്തുള്ളി, കടുക് എന്നിവ വറുത്തെടുക്കുക. ഇതേ പാനിൽ ഗോംഗുറ ഇലയിട്ട് നന്നായി വഴറ്റുക. എല്ലാം തണുത്ത ശേഷം ഉപ്പും ചേർത്ത് അരച്ചെടുക്കുക
















