നമ്മുടെ പുളിയോര ചോറ് പോലെയാണിത്. പുളിയും മസാലകളും ചേർത്ത് ഉണ്ടാക്കുന്ന പുലിഹോറ, എല്ലാ ആഘോഷങ്ങൾക്കും ഉണ്ടാക്കാറുണ്ട്.
ആവശ്യമായ സാധനങ്ങൾ:
പുളി, നിലക്കടല, കടുക്, ഉഴുന്ന് പരിപ്പ്, വറ്റൽമുളക്, കറിവേപ്പില, എണ്ണ, വേവിച്ച ചോറ്.
തയ്യാറാക്കുന്ന വിധം:
ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, നിലക്കടല, ഉഴുന്ന് പരിപ്പ്, വറ്റൽമുളക് എന്നിവ വറുത്തെടുക്കുക. ഇതിലേക്ക് പുളി പിഴിഞ്ഞ വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. ഈ കൂട്ട് വേവിച്ച ചോറിൽ ചേർത്ത് നന്നായി ഇളക്കി വിളമ്പുക.
















