യുഎഇയിൽ റബിഅൽ അവ്വൽ മാസപ്പിറവി കാണാത്തതിനാൽ ഇസ്ലാമിക് കലണ്ടറിലെ മൂന്നാം മാസം ഇന്ന് ആരംഭിക്കുമെന്ന് യുഎഇയിലെ വാനനിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ മുഹമ്മദ് നബിയുടെ ജന്മദിനം സെപ്റ്റംബർ അഞ്ചിനായിരിക്കും. എന്നാൽ യുഎഇ അധികൃതർ ഔദ്യോഗികമായി ഇത് സംബന്ധിച്ച് പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.
സാധാരണയായി ശനിയും ഞായറുമാണ് യുഎഇയിലെ വാരാന്ത്യ അവധികൾ. അതിനാൽ നബിദിനത്തോടനുബന്ധിച്ച് മൂന്ന് ദിവസം അവധി ലഭിക്കാൻ സാധ്യതയുണ്ട്. വാനനിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം അറബ് മേഖലയിൽ നഗ്ന നേത്രം കൊണ്ടോ, ടെലിസ്കോപ്പ് ഉപയോഗിച്ചോ മാസപ്പിറവി കാണാൻ സാധിച്ചിട്ടില്ല.
STORY HIGHLIGHT: Prophet’s Day in the UAE on September 5
















