പനഞ്ചക്കര ചേർത്ത് ഉണ്ടാക്കുന്ന ഒരുതരം പായസമാണിത്. ഇതിന് തനതായ രുചിയുണ്ട്.
ആവശ്യമായ സാധനങ്ങൾ:
പച്ചരി, ചെറുപയർ പരിപ്പ്, പനഞ്ചക്കര, ഏലക്ക, നെയ്യ്, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി.
തയ്യാറാക്കുന്ന വിധം:
അരിയും പരിപ്പും വേവിച്ച ശേഷം പനഞ്ചക്കര ചേർത്ത് നന്നായി ഇളക്കി വേവിക്കുക. നെയ്യിൽ അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്ത് പായസത്തിൽ ചേർക്കുക.
















