അവൽ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ പായസം വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്.
ആവശ്യമായ സാധനങ്ങൾ:
അവൽ, തേങ്ങ, തേങ്ങപ്പാൽ, ശർക്കര, അണ്ടിപ്പരിപ്പ്, നെയ്യ്.
തയ്യാറാക്കുന്ന വിധം:
ഒരു പാനിൽ നെയ്യ് ചൂടാക്കി അവൽ വറുക്കുക. ശർക്കര ഉരുക്കിയ ശേഷം തേങ്ങയും അവലും ചേർത്ത് വേവിക്കുക. അതിനുശേഷം തേങ്ങാപാലും അണ്ടിപ്പരിപ്പും ചേർത്ത് നന്നായി ഇളക്കി വിളമ്പുക.
















