ശരീര ഭാരം കുറയ്ക്കാൻ പല വഴികളും നമ്മൾ തേടാറുണ്ട്. എന്നാൽ ആരോഗ്യകരമായ ഡയറ്റിലൂടെ മാത്രമേ ഭാരം കുറയ്ക്കാൻ പാടുള്ളു. അങ്ങനെസശരീരഭാരം കുറയ്ക്കാൻ നോക്കുന്നവരണ് നിങ്ങളെങ്കിൽ ഈ ആരോഗ്യകരമായ പാനീയങ്ങൾ രാവിലെ ശീലമാക്കിക്കോളൂ.
ചിയ വിത്തുകൾ നാരുകളാലും ഒമേഗ-3 ഫാറ്റി ആസിഡുകളാലും സമ്പുഷ്ടമാണ്. ഇത് രാവിലെ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. മറ്റൊരു ഹെൽത്തി ഓപ്ഷനാണ് ആപ്പിൾ സിഡർ വിനിഗർ.ഒരു ടേബിൾ സ്പൂൺ ആപ്പിൾ സിഡെർ വിനെഗർ വെള്ളത്തിൽ ലയിപ്പിച്ച് രാവിലെ കുടിക്കുന്നത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും സഹായിക്കും. അത്പോലെ തന്നെ ഒരു ഗ്ലാസ് ചെറുചൂടുള്ള നാരങ്ങാവെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കും. ഇഞ്ചി ചായയും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. അത്കൊണ്ട് തന്നെ ഇഞ്ചി ദഹനത്തിന് സഹായിക്കും. ഇഞ്ചി ചായ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും കരിക്കിൻവെള്ളം ശരീരത്തിന് ആവശ്യമായ ജലാംശം നൽകുന്നു. കൂടാതെ ഇതിൽ കലോറി കുറവുമാണ്. ഇത് ദഹനത്തെ സഹായിക്കും. അവശ്യ ഇലക്ട്രോലൈറ്റുകൾ നൽകുകയും ചെയ്യും.
















