നമ്മുടെ ഉഴുന്നുവടയുടെ മറ്റൊരു രൂപമാണിത്. ഇതിൽ കൂടുതൽ മസാലകൾ ചേർക്കുന്നു.
ആവശ്യമായ സാധനങ്ങൾ:
ഉഴുന്ന്, സവാള, ഇഞ്ചി, പച്ചമുളക്, ജീരകം, ഉപ്പ്.
തയ്യാറാക്കുന്ന വിധം:
ഉഴുന്ന് കുതിർത്ത് അരച്ച ശേഷം സവാളയും ഇഞ്ചിയും പച്ചമുളകും ചേർത്ത് നന്നായി കുഴച്ച് വടയുടെ രൂപത്തിലാക്കി എണ്ണയിൽ വറുത്തെടുക്കുക.
















