മാലിന്യക്കൂമ്പാരത്തിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പെരുമ്പാവൂർ കാഞ്ഞിരക്കാടാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതര സംസ്ഥാനക്കാർ കൂട്ടത്തോടെ താമസിക്കുന്ന വീടുകളുടെ മുറ്റത്തിനടുത്താണ് മൃതദേഹം കിടന്നത്. പൊക്കിൾക്കൊടി വേർപെടാത്ത നിലയിലുള്ള പെൺകുഞ്ഞിന്റേതാണ് മൃതദേഹം.
കൊൽക്കത്ത സ്വദേശികളായ ദമ്പതികളുടെ കുട്ടിയാണെന്ന നിഗമനമാണ് പൊലീസിന്. ദമ്പതികൾ വീട്ടിലില്ല. വീട് പൂട്ടിക്കിടക്കുന്നു. എന്നാൽ ഇവരുടെ രണ്ട് കുട്ടികൾ ഇവിടെത്തന്നെയുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
STORY HIGHLIGHT : dead-body-of-newborn-baby-found-in-garbage-dump
















