രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി ആവശ്യപ്പെട്ട ഉമാ തോമസ് എംഎല്‍എയ്ക്ക് നേരെയുള്ള സൈബറാക്രമണത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി. കോണ്‍ഗ്രസ് അനുകൂല സൈബര്‍ ഹാന്‍ഡിലുകളില്‍ നിന്നായിരുന്നു അധിക്ഷേപം. പാര്‍ട്ടി തനിക്കൊപ്പമുണ്ടാകുമെന്നാണ് വിശ്വാസമെന്ന് ഉമാ തോമസ് പ്രതികരിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഉമാ തോമസിനെതിരെ സൈബര്‍ അധിക്ഷേപം തുടങ്ങിയത്. കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് ഹാന്റിലുകളില്‍ നിന്നായിരുന്നു വ്യക്തിഹത്യ.
ഉമ തോമസിനെ പിന്തുണച്ച് സിപിഐഎമ്മും മന്ത്രിമാരും രംഗത്തെത്തി. കൂട്ടത്തോടെ ആക്രമിക്കുന്നത് ആശങ്കാജനകമെന്ന് മന്ത്രി ഡോക്ടര്‍ ആര്‍ ബിന്ദു പറഞ്ഞു. ഉമാ തോമസിന് പിന്തുണയുമായി ഡിവൈഎഫ്‌ഐയും രംഗത്തുവന്നു. സൈബറാക്രമണത്തില്‍ കടുത്ത അതൃപ്തിയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. അധിക്ഷേപ പോസ്റ്റുകള്‍ നീക്കം ചെയ്യാനാണ് നിര്‍ദേശം. ഇതിനിടെ രാഹുലിനെ വിമര്‍ശിച്ചതിന് പിന്നാലെ തന്നെ ഭീഷണിപ്പെടുത്തിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്‌നേഹ ഹരിപ്പാട് ഫേസ്ബുക്കില്‍ പറഞ്ഞു.സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം ഏറെ വേദനിപ്പിക്കുന്നെന്ന് സ്‌നേഹ പറഞ്ഞു.
STORY HIGHLIGHT: congress against cyber attack against uma thomas
















