ന്യൂഡൽഹി: വോട്ട് കൊള്ളക്ക് എതിരായ രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര പത്താം ദിനത്തിൽ. പ്രിയങ്ക ഗാന്ധിയും ഇന്ന് യാത്രയുടെ ഭാഗമാകും. സുപോളിൽ നിന്ന് ദർഭംഗയിലേക്കാണ് ഇന്നത്തെ യാത്ര. അഖിലേഷ് യാദവ്, മുഖ്യമന്ത്രിമാരായ എം.കെ സ്റ്റാലിൻ, സിദ്ധരാമയ്യ, ഹേമന്ദ് സോറൻ, രേവന്ദ് റെഡി, സുഖ്വീന്ദർ സിങ് സുഖു എന്നിവരും അടുത്ത യാത്രയ്ക്കൊപ്പം ചേരും. സെപ്റ്റംബർ ഒന്നിന് പട്നയിലാണ് യാത്രയുടെ സമാപനം.
















