കോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കൂടി ജപ്പാൻ ജ്വരത്തിനുള്ള വാക്സിനേഷൻ ആരംഭിക്കാൻ ആരോഗ്യവകുപ്പ് ഉത്തരവിട്ടു. ജപ്പാൻ ജ്വര കേസുകൾ മലപ്പുറം-കോഴിക്കോട് ജില്ലകളിൽ വർധിക്കുന്നത് പരിഗണിച്ചാണ് നടപടി. ഒന്ന് മുതൽ 15 വരെ വയസ്സുള്ള കുട്ടികൾക്കായാണ് വാക്സീൻ യജ്ഞം. രണ്ട് ഡോസുകളിലായി വാക്സീൻ നൽകും.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ നിർദേശം കൂടി പരിഗണിച്ചാണ് വാക്സിനേഷൻ. നേരത്തെ തിരുവനന്തപുരം-ആലപ്പുഴ ജില്ലകളിൽ ജപ്പാൻ ജ്വരത്തിൻ്റെ വാക്സിനേഷൻ ആരംഭിച്ചിരുന്നു. കണക്കുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം സംസ്ഥാനത്തിന് പ്രത്യേക നിർദേശം നൽകിയത്.
















