ലോ റേയ്ഞ്ചിലും മിഡ് റേഞ്ചിലും ഫോണുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബറില്‍ ഐഫോണുകള്‍ ഉൾപ്പെടെ നിരവധി ഫോണുകൾ വിപണിയിലെത്താൻ ഒരുങ്ങുകയാണ്.
അടുത്തതായി എത്തുന്ന ഫോണുകളെക്കുറിച്ചറിയാം.
ഐഫോണ്‍17 സീരീസ്
ഈ സെപ്റ്റംബർ മാസത്തിലെ പ്രധാന ഹൈലൈറ്റാണ് ഐഫോണ്‍17 സീരീസ്. നാല് മോഡലുകൾ വരുമെന്നാണ് റിപ്പോർട്ടുകൾ. — ഐഫോണ്‍17, ഐഫോണ്‍17 പ്രോ, ഐഫോണ്‍17 പ്രോ മാക്സ്, ഐഫോണ്‍17 എയര്‍.
ഈ വർഷം പ്രോ മോഡലുകൾക്ക് റീഡിസൈൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് ക്യാമറ മോഡ്യൂളിന്റെ ആകൃതി മാറുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ പ്ലസ് മോഡലിന് പകരം ഐഫോണ്‍17 എയര്‍ വരും. ഐഫോണ്‍16 പോലെ തന്നെ ഐഫോണ്‍ 17 സാധാരണ മോഡൽ വന്നാലും 120Hz പോലുള്ള ഫീൽ-ഗുഡ് ഫീച്ചറുകളോടെയായിരിക്കും.
സാംസങ് ഗ്യാലക്സി എസ് 25 എഫ് ഇ
സാംസങ്ങിൻ്റെ ഏറ്റവും പുതിയ എഫ് ഇ സീരീസ് ഫോണാണ് ഇനി ലോഞ്ച് ചെയ്യുന്നത്. ഏകദേശം 60,000 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. എക്സിനോസ് 2400 ചിപ്‌സെറ്റായിരിക്കും. 50MP മെയിൻ സെൻസർ, അൾട്രാ-വൈഡ് ലെൻസ്, ടെലിഫോട്ടോ ലെൻസ് എന്നിവയുള്‍പ്പെടുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കും. 4,900 mAh ബാറ്ററി ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ 4ന് ലോഞ്ച് ചെയ്യുമെന്നാണ് സൂചന.
ലാവ അഗ്നി 4
ഇന്ത്യൻ ബ്രാൻഡായ ലാവയുടെ അടുത്ത വലിയ ലോഞ്ച് അഗ്നി 4 ആണെന്നാണ് സൂചന. ലാവ അഗ്നി 3 കഴിഞ്ഞ ഒക്ടോബറിലാണ് പുറത്തിറങ്ങിയത്. അതിനാൽ, സെപ്റ്റംബർ-ഒക്ടോബർ മാസത്തിലായിരിക്കും ലോഞ്ചെന്നാണ് നിഗമനം. മീഡിയടെക് ഡൈമെൻസിറ്റി 8350 ചിപ്പ്സെറ്റായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സെപ്റ്റംബറിൽ ഐഫോണ്‍17 സീരീസ്, സാംസങ് ഗ്യാലക്സി എസ് 25 എഫ് ഇ, ലാവ അഗ്നി 4 എന്നിവയാകും പ്രധാന സ്മാർട്ട്ഫോൺ ലോഞ്ചുകൾ
content highlight: new gadgets
















