ഐടെൽ സെനോ സീരീസിലെ ബജറ്റ് വിഭാഗത്തിലെ പുതിയ സ്‍മാർട്ട്‌ഫോൺ എത്തി. ഐടെലിന്‍റെ ഏറ്റവും പുതിയ ബജറ്റ് സ്‍മാർട്ട്‌ഫോൺ ഓഫറായി ഐടെൽ സെനോ 20 ആണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്.
ആദ്യമായി സ്‍മാർട്ട് ഫോൺ വാങ്ങുന്നവർക്കും എൻട്രി ലെവൽ വിഭാഗത്തിൽ ഫോൺ വാങ്ങുന്നവർക്കും ഇതൊരു മികച്ച ഓപ്ഷനായിരിക്കും. കാരണം കമ്പനി ഇതിൽ എ ഐ പിന്തുണയും ശക്തമായ ഡിസൈനും കൊണ്ടുവന്നിട്ടുണ്ട്.
ഐറ്റൽ സെനോ 20 രണ്ട് റാമും സ്റ്റോറേജ് വേരിയന്റുകളുമാണ് പുറത്തിറക്കിയിരിക്കുന്നത്. ഐടെൽ സെനോ 20 ന്റെ 3 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് ഇന്ത്യയിൽ 5,999 രൂപയിലാണ് വില തുടങ്ങുന്നത്.
4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 6,899 രൂപയിലാണ് വില വരുന്നത്. ഓറോറ ബ്ലൂ, സ്റ്റാർലിറ്റ് ബ്ലാക്ക്, സ്പേസ് ടൈറ്റാനിയം എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്. ഓഗസ്റ്റ് 25 മുതൽ ആമസോണിൽ ഈ ഫോണിന്‍റെ വിൽപ്പന ആരംഭിക്കും.
ഐടെൽ സെനോ 20 ഐവാന 2.0 എ ഐ അസിസ്റ്റന്‍റുമായാണ് എത്തിയിട്ടുള്ളത്. കമ്പനിയുടെ ഇൻബിൽറ്റ് എ ഐ വോയ്‌സ് അസിസ്റ്റന്റായ ഐവാന 2.0 ഉപയോക്താക്കളെ ആപ്പുകൾ തുറക്കുക, വാട്ട്‌സ്ആപ്പ് കോളുകൾ ചെയ്യുക, കോൾ സ്വീകരിക്കുക, വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് സെറ്റിംഗ്‍സുകൾ മാറ്റുക തുടങ്ങിയ ജോലികൾ ചെയ്യാൻ സഹായിക്കുന്നു.
ഈ എ ഐ വോയ്‌സ് അസിസ്റ്റന്റ് ഹിന്ദി ഭാഷയെ പിന്തുണയ്ക്കുന്നതാണ്. 6.6 ഇഞ്ച് HD+ IPS ഡിസ്‌പ്ലേയാണ് ഐടെൽ സ്‍മാർട്ട്‌ഫോണിനുള്ളത്.
















