പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ (ഇൻ്റര്‍സര്‍വീസ് ഇൻ്റലിജൻസ് സര്‍വീസ്) പിന്തുണയുള്ള തീവ്രവാദ സംഘടനയുടെ ഭീകരാക്രമണ നീക്കം പൊളിച്ച് പഞ്ചാബ് പൊലീസ്. ഭീകരാക്രമണം ലക്ഷ്യമിട്ട് പഞ്ചാബിലെത്തിച്ച ഉഗ്ര സ്ഫോടക വസ്‌തുക്കളുമായി പഞ്ചാബിലെ പുരിയ കലൻ സ്വദേശിയെ രവീന്ദർ പാൽ സിങ്ങിനെ അറസ്റ്റ് ചെയ്‌തതായി പഞ്ചാബ് ബറ്റാല പൊലീസ് അറിയിച്ചു. രണ്ട് കിലോ ഭാരമുള്ള ആർഡിഎക്‌സും നാല് SPL HGR-84 ഹാൻഡ് ഗ്രനേഡുകളും പൊലീസ് കണ്ടെത്തി.
ബൽപുര ഗ്രാമത്തിൽ അമൃത്സറിലേക്കുള്ള റോഡരികിലെ കുറ്റിക്കാട്ടിൽ കറുത്ത പെട്ടിയിലായാണ് സ്ഫോടക വസ്‌തുക്കൾ ഒളിപ്പിച്ചിരുന്നത്. ബാവോഫെങ് ഡ്യുവൽ-ബാൻഡ് FM ട്രാൻസ്‌സിവർ സെറ്റ്, വാക്കി-ടോക്കികളിൽ ഉപയോഗിക്കുന്ന D-ആകൃതിയിലുള്ള ഹെഡ്‌സെറ്റ്, മറ്റ് ഉപകരണങ്ങൾ എന്നിവയും പ്രതിയിൽ നിന്നും പിടിച്ചെടുത്തതായി പൊലീസ് വ്യക്തമാക്കി















