ഓണത്തിൻ്റെ വരവറിയിച്ച് ചിങ്ങമാസത്തിലെ അത്തം പിറന്നു. ഇനിയുള്ള പത്താം നാൾ മലയാളികൾ തിരുവോണം ആഘോഷിക്കും. ഓണത്തിൻ്റെ പ്രധാനചടങ്ങിൽ ഒന്നാണ് അത്തപ്പൂക്കളം ഒരുക്കുക. ഇതിനുള്ള പൂക്കൾക്ക് മലയാളികൾ നെട്ടോട്ടമോടുകയാണ്.
പൂക്കൃഷി പ്രോത്സാഹനത്തിന് കൃഷി വകുപ്പിൻ്റെ സഹായത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വലിയ ഇടപെടീൽ നടത്തിവരുന്നെങ്കിലും മലയാളികൾക്ക് ആവശ്യമായ പൂക്കളിലേറേയും എത്തുന്നത് അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഉൾപ്പെടെയുള്ള ജില്ലകളിലെ പൂവിപണിയിലേക്ക് തമിഴ്നാട്ടിലെ ശങ്കരൻകോവിൽ പൂമാർക്കറ്റിൽ നിന്നുമാണ് പ്രധാനമായും പൂക്കൾ എത്തുന്നത്. കേരളത്തിലേക്ക് പൂക്കൾ കൂടുതലായി പോയി തുടങ്ങിയതോടെ വിപണിയിൽ നേരിയ തോതിൽ ഉണർവ് വന്നുതുടങ്ങിയെന്ന് പൂ കർഷകർ പറയുന്നു.
മൊത്തവില ഇരുപതുരൂപയായിരുന്ന ഒരു കിലോ ചെണ്ടുമല്ലി ഇപ്പോൾ 80 രൂപയിലെത്തിയത് ഇതിന് ഉദാഹരണമായി കർഷകർ ചൂണ്ടികാട്ടുന്നു. മുല്ലപ്പൂവിന് ഒരു കിലോ 750 രൂപയാണ് മൊത്തവിപണിയിലെ വില.
ഇത് കേരളത്തിൽ എത്തുമ്പോഴേക്കും തൊള്ളായിരത്തോളം രൂപയാകും. പിച്ചിപ്പൂ 450, കന കാമ്പരം 600, റോസ 160 എന്നിങ്ങനെയാണ് നിലവിൽ പൂമാർക്കറ്റിലെ വില.
അതേസമയം ഓണം അടുക്കുംതോറും വിപണിയിൽ വില വർധിക്കും. കേരളത്തിൽ നിന്നും കൂടുതലായി ആവശ്യക്കാർ നേരിട്ടെത്തുന്നുണ്ടെന്നും കൂടുതലും സ്കൂ ൾ കോളജ് അധികൃതരാണെന്നും കർഷകനായ മാരിശെൽവൻ പറയുന്നു.സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവയിൽ നിന്നെത്തുന്നവരും കുറവല്ല.
എന്നാൽ മുല്ലപ്പൂവിനെ കഴിഞ്ഞ വർഷത്തേക്കാൾ വിലയിൽ അൽപ്പം കുറവാണ് ഇപ്പോഴുള്ളത്. ഒരുപക്ഷേ തിരുവോണം എത്തുമ്പോഴേക്കും വില ആയിരം കടക്കുമെന്ന സൂചനയും കർഷകർ നല്കു .
content highlight: Onam flower rate
















