നല്ല കിടിലന്‍ രുചിയില്‍ സോഫ്റ്റ് പുട്ട് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ? വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകള്‍
- അരിപ്പൊടി
- ഉപ്പ് – ഒരു സ്പൂണ്‍
- വെള്ളം – രണ്ട് ഗ്ലാസ്
- നാളികേരം – അരക്കപ്പ്
- തയ്യാറാക്കുന്ന വിധം
പുട്ട് പൊടി ഉണ്ടാക്കുന്ന വിധം
അരി രണ്ടു ഗ്ലാസ് എടുത്ത് ചൂടുള്ള വെള്ളത്തില്‍ കുതിര്‍ക്കാന്‍ വയ്ക്കുക. രണ്ടു മണിക്കൂറിനു ശേഷം അരി പൂര്‍ണമായും ഉണക്കി എടുക്കാം. ഉണങ്ങിയ അരി മിക്‌സിയുടെ ജാറില്‍ ഇട്ടുപൊടിച്ചെടുക്കുക. പൊടിച്ച ശേഷം അരിപ്പയില്‍ ഇട്ട് അരിച്ചെടുക്കുക. ഇത് ചെറിയ തീയില്‍ വറുത്തെടുക്കുക. പൊടി ചൂടാറിയ ശേഷം പുട്ടുപൊടിക്ക് കുഴയ്ക്കുമ്പോള്‍ കുറച്ചധികം വെള്ളം ഒഴിച്ച് കുഴയ്ക്കാന്‍ ശ്രമിക്കുക.
പുട്ട് തയ്യാറാക്കുന്ന വിധം
ആവശ്യത്തിന് പൊടിയെടുത്ത് അതിലേക്ക് ഉപ്പും വെള്ളവും ചേര്‍ത്തു പുട്ടിന്റെ പാകത്തിന് കുഴച്ചെടുക്കുക. കുഴച്ചെടുത്ത് മാവിനെ പുട്ടുകുറ്റിയിലേക്ക് സാധാരണ പുട്ട് ഉണ്ടാക്കുന്ന പോലെ കുറച്ചു തേങ്ങ പിന്നെ മാവ് പിന്നെയും തേങ്ങ എന്ന അളവില്‍ നിറച്ചുകൊടുക്കുക. ആവി കയറ്റി സാധാരണ പുട്ട് പോലെ വേവിച്ചെടുക്കാവുന്നതാണ്.
















