ആവേശപ്പോരിന് പുന്നമടക്കായൽ ഒരുങ്ങുന്നു. കളിവള്ളങ്ങൾ കുതിച്ചുപായുമ്പോൾ പ്രായവും പരിസരവും മറന്ന് അവർ തൊണ്ടപൊട്ടുംപോലെ അലറും……ആർപ്പോ….ഇർറോ.ഇതിൽ തുഴക്കാരിലും പങ്കായക്കാരിലും ആവേശത്തിന്റെ പരകായപ്രവേശം നടത്തും. പങ്കായക്കാരുടെ കുത്തിയേറിൽ ചുണ്ടൻവള്ളങ്ങൾ ജലപ്പരപ്പിലൂടെ ശരവേഗത്തിൽ പായും.അതിന്റെ നേർക്കാഴ്ചയാണ് ആഗസ്റ്റ് 30ന് പുന്നമടയിൽ ദൃശ്യമാകുക.
ഇത്തവണ ആകെ 21 ചുണ്ടന് വള്ളങ്ങളാണ് നെഹ്റു ട്രോഫിയില്‍ മത്സരിക്കുന്നത്. വിവിധ ഇനങ്ങളില്‍ 71 വള്ളങ്ങള്‍ ഇതോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോട്ടയത്ത് നിന്ന് ജവഹര്‍ലാല്‍ നെഹ്റു കൈയൊപ്പു ചാര്‍ത്തിയ കപ്പ് പിടിക്കാന്‍ നാലു വള്ളങ്ങളുള്ളത്. പലതവണ നെഹ്റു ട്രോഫി സ്വന്തമാക്കിയ കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴയുന്ന പായിപ്പാടന്, ഇമ്മാനുവല്‍ ബോട്ട് ക്ലബ്ബിന്റെ നടുവിലേപ്പറമ്പന്‍, ചങ്ങനാശേരി ബോട്ട് ക്ലബ് തുഴയെറിയുന്ന ചമ്പക്കുളം, മേവള്ളൂര്‍ വെള്ളൂര്‍ ബോട്ട് ക്ലബ്ബിന്റെ ആലപ്പാടന്‍ എന്നീ ചുണ്ടന്‍മാരാണ് ജില്ലയില്‍നിന്ന് പുന്നമടയിലേക്ക് നീങ്ങുക.
















