സിപിഎമ്മിന് മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരളം ഞെട്ടുന്ന വാർത്ത അധികം താമസിക്കാതെ വരുമെന്നും കാത്തിരിക്കുവെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.‘ എന്റെ സംസാരം കേട്ട് ഭീഷണിപ്പെടുത്തുകയാണെന്ന് കരുതരുത്. സിപിഎം ഇക്കാര്യത്തിൽ അധികം കളിക്കരുത്.കേരളം ഞെട്ടിപ്പോകും… വരുന്നുണ്ട്, നോക്കിക്കോ… അതിനു വലിയ താമസം വേണ്ട… ഞാൻ പറഞ്ഞത് വൈകാറില്ല.വി.ഡി.സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പിനു മുൻപ് അക്കാര്യം പുറത്തുവരുമോയെന്ന ചോദ്യത്തിന്, തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടല്ലോഅത്രയും ദിവസം ഒരു കാര്യം പറയാതെ പോകാൻ കഴിയുമോ എന്നുമായിരുന്നു പ്രതികരണം. ബിജെപിക്കും സതീശൻ മുന്നറിയിപ്പ് നൽകി.ബിജെപി പ്രതിഷേധത്തിന് ഉപയോഗിച്ച കാളയെ ഉപേക്ഷിക്കരുത്, വേണ്ടിവരുമെന്നും കാളയുമായി വൈകാതെ ബിജെപി അധ്യക്ഷന്‍റെ വീട്ടിലേക്ക് പ്രകടനം നടത്തേണ്ടി വരുമെന്നാണ് സതീശന്‍ വെല്ലുവിളിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദം അടഞ്ഞ അധ്യായമെന്നും സതീശന്‍ പ്രതികരിച്ചു.















