കുട്ടികളുടെയും മുതിർന്നവരുടെയും ലഞ്ച് ബോക്സിൽ കൊടുത്തയക്കാൻ ഇനി റെസിപ്പി പരീക്ഷിച്ചോളൂ.. രുചികരമായ മുട്ട ചോറിന്റെ നോക്കാം. വളരെ എളുപ്പത്തിൽ രുചികരമായി തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകള്‍
- ചോറ്
- രണ്ടു മുട്ട
- ആവശ്യത്തിന് വെളിച്ചെണ്ണ
- ഒരു തക്കാളി
- ഒരു കൊച്ചു സവാള
- ഉപ്പ്
- കുരുമുളക് പൊടി
തയ്യാറാക്കുന്ന വിധം
ചീനചട്ടി അടുപ്പില്‍വച്ച് വെളിച്ചെണ്ണ ചൂടാക്കുക. അരിഞ്ഞുവെച്ച തക്കാളിയും സവാളയും ചട്ടിയിലേക്ക് ഇട്ടു മൂപ്പിക്കുക. കുറച്ച് ഉപ്പും ചേര്‍ക്കാം. മൂത്തുകഴിഞ്ഞാല്‍ ചോറ് അതിലേക്കിടുക. ഉടനെതന്നെ മുട്ട പൊട്ടിച്ച് ഒഴിക്കണം. ഉപ്പും കുരുമുളകും ചേര്‍ത്ത് നന്നായി ഇളക്കികൊണ്ടിരിക്കുക. ചോറും മുട്ടയും തക്കാളിയുമൊക്കെ ചേര്‍ന്ന് നല്ല മണം വരുമ്പോള്‍ മുട്ടച്ചോറ് റെഡി.
















