കൊല്ലത്ത് എത്തിയാൽ ഏറ്റവും രുചികരമായ ബീഫ് കിട്ടുന്നത് എവിടെയാണെന്ന് അന്വേഷിക്കുകയാണോ? അഞ്ചാലുംമൂട്ടിലുള്ള മാളു ചായക്കട (ഓച്ചിറ കട)യിലെ ബീഫ് വിഭവങ്ങൾ കഴിച്ചവർ പറയുന്നത് ഇവിടെയാണ് ഏറ്റവും രുചികരമായ ബീഫ് കിട്ടുന്നത് എന്നാണ്. എങ്കിൽ ഇന്നത്തെ രുചി വിശേഷം മാളു ചായക്കടയിലെ ബീഫ് വിഭവങ്ങളുടേത് ആകട്ടെ.
പൊറോട്ട, അപ്പം, ഇടിയപ്പം, ബീഫ് ഫ്രൈ, ബീഫ് കറി, ബീഫ് റോസ്റ്റ് ഇവയെല്ലാമാണ് മാളു ചായകകടയിലെ പ്രധാന വിഭവങ്ങൾ. നല്ല മൃദുവായ ഇടിയപ്പത്തോടൊപ്പം, രുചികരമായ ബീഫ് റോസ്റ്റ് കൂട്ടി കഴിക്കുമ്പോൾ കിട്ടുന്ന സ്വാദ് അതൊന്ന് വേറെ തന്നെയാണ്. അത് ആസ്വദിക്കണമെങ്കിൽ ഇവിടെ വന്ന് കഴിക്കുക തന്നെ വേണം. ഇവിടെ വന്ന് കഴിച്ചവർ എല്ലാവരും പറയും കൊല്ലത്ത് കഴിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ബീഫ് റോസ്റ്റുകളിൽ ഒന്നാണിതെന്ന്. ഒരു സംശയവും ഇല്ലാതെ നല്ല ആത്മവിശ്വാസത്തോടെ തന്നെ അത് പറയാൻ കഴിയും.
രാവിലെ നോൺ വെജ് ഐറ്റംസ് കിട്ടില്ല. ഉച്ച തിരിഞ്ഞാണ് നോൺ വെജ് ഐറ്റംസ് കിട്ടുന്നത്. രാവിലെ സാധാരണ കിട്ടുന്നതുപോലെ പുട്ട്, കടല, പയർ, പപ്പടം അങ്ങനെയുള്ള ഐറ്റംസ് ആണ്. ഉച്ചയ്ക്ക് ശേഷം വന്നാൽ മാത്രമേ ഈ ബീഫ് വിഭവമാണ് ആസ്വദിക്കാൻ സാധിക്കൂ.. രാവിലെ 6 മുതൽ രാത്രി 9 വരെ കട തുറന്നിരിക്കും. ഞാറാഴ്ച ഒഴിവാണ്. വൈകുന്നേരം മാളു ചായക്കടയിൽ, ക്ലാസിക് കേരള ശൈലിയിലുള്ള ബീഫ് വിഭവങ്ങൾ ആസ്വദിക്കാനായി ഒരുപാട് പേരാണ് എത്തുന്നത്. നിങ്ങൾ കൊല്ലത്ത് യാത്ര ചെയ്യുന്ന സമയത്ത് യഥാർത്ഥ രുചികൾ കൊതിക്കുന്ന ആളാണെങ്കിൽ, ഈ സ്ഥലം നിങ്ങൾ തീർച്ചയായും സന്ദർശിക്കേണ്ട ഒന്നാണ്.
ഇനങ്ങളുടെ വില:
1. ബീഫ് റോസ്റ്റ്: 100 രൂപ
2. ബീഫ് കറി: 80 രൂപ
3. ബീഫ് ഫ്രൈ: 90 രൂപ
4. അപ്പം: 8 രൂപ
5. പൊറോട്ട: 8 രൂപ
6. ഇടിയപ്പം: 7 രൂപ
വിലാസം: മാളു ടീ ഷോപ്പ്, താന്നിക്കൽമുക്ക്, അഞ്ചാലുംമൂട്, കേരളം 691601
















