കൊച്ചി: ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും, ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് റിസർച്ചും സംയുക്തമായി നടത്തുന്ന യങ്ങ് മെഡിക്കൽ ഫാക്കൽറ്റി എന്ന പി.എച്ച്.ഡി. പ്രോഗ്രാമിനോടനുബന്ധിച്ചു നൽകുന്ന അൻപത് ലക്ഷം രൂപ വീതമുള്ള ഗ്രാൻഡ് കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടർമാർക്ക് ലഭിച്ചു.
ക്ലിനിക്കൽ ഹെമറ്റോളജി വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ ഡോ. രമ.ജി, ഗ്യാസ്‌ട്രോഎന്ററോളജി & ഹെപ്പറ്റോളജി വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ ഡോ. അരുൺ വൽസൻ, ഹെഡ് & നെക്ക് സർജറി വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ. ലക്ഷ്മി മേനോൻ എന്നിവർക്കാണ് ഗവേഷണത്തിനായുള്ള ഗ്രാൻഡ് ലഭിച്ചത്
മെഡിക്കൽ അധ്യാപകരുടെയും യുവ ഡോക്ടർമാരുടെയും ഗവേഷണ കഴിവുകൾ വളർത്തി ഭാവിയിലെ മെഡിക്കൽ വിദ്യാഭ്യാസ – ഗവേഷണ പ്രതിഭകളെ സൃഷ്ടിക്കുന്നതിനായാണ് യങ്ങ് മെഡിക്കൽ ഫാക്കൽറ്റി ഗ്രാൻഡ് നൽകുന്നത്.
content highlight: Amrita Hospital
















