മാരുതി സുസുക്കിയുടെ ആദ്യ വൈദ്യുത കാര്‍ ആയ ഇ-വിത്താര പുറത്തിറങ്ങി. ഇലക്ട്രിക് എസ്‌യുവിയായ ‘ഇ-വിത്താര’ പ്രധാനമന്ത്രി നരേന്ദ്രമോദി ആണ് ഫ്‌ളാഗ് ഓഫ് ചെയ്ത്. ഹൈബ്രിഡ് ബാറ്ററി ഇലക്ട്രോഡുകള്‍ നിര്‍മിക്കാനുള്ള പ്ലാന്റിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഇ-വിത്താര ഗുജറാത്തിലെ ഹന്‍സല്‍പുരിലെ പ്ലാന്റില്‍ ഉത്പാദനം ആരംഭിച്ചത്.
#WATCH | Gujarat: Prime Minister Narendra Modi and Toshihiro Suzuki, President & Representative Director of Suzuki Motor Corporation, flagged off the 'e-VITARA', Suzuki’s first global strategic Battery Electric Vehicle (BEV), at the Suzuki Motor plant in Hansalpur, Ahmedabad.… pic.twitter.com/LPKWBjdykN
— ANI (@ANI) August 26, 2025
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഇന്ത്യയിലെ ജാപ്പനീസ് അംബാസഡർ കെയ്ച്ചി ഒനോ എന്നിവർ ഉദ്‌ഘാടനവേളയിൽ സന്നിഹിതരായിരുന്നു. ഹന്‍സല്‍പുര്‍ പ്ലാന്റില്‍ നിര്‍മിക്കുന്ന ഇ-വിത്താര ലോകത്തെ നൂറ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. മോദി പുറത്തിറക്കിയ ആദ്യ ഇ-വിത്താര യുകെയിലേക്കാണ് അയക്കുക. കഴിഞ്ഞവര്‍ഷം യൂറോപ്പിലാണ് ഇ-വിത്താര ലോകത്ത് ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് ഈ വര്‍ഷം നടന്ന ഭാരത് മോട്ടോര്‍ എക്‌സ്‌പോയിലും ഈ ഇ-എസ്‌യുവി പ്രത്യക്ഷപ്പെട്ടിരുന്നു. ഇ-വിത്താര സെപ്റ്റംബര്‍ മൂന്നിന് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.മാരുതി സുസുക്കി ഇലക്ട്രിക് വാഹനങ്ങള്‍ക്കായി വികസിപ്പിച്ചിട്ടുള്ള ഹാര്‍ടെക്ട്-ഇ പ്ലാറ്റ്ഫോമിലാണ് ഇ-വിത്താര ഒരുങ്ങിയിരിക്കുന്നത്.
49 കിലോവാട്ട്, 61 കിലോവാട്ട് എന്നീ രണ്ട് ബാറ്ററിപാക്ക് ഓപ്ഷനുകളില്‍ ഇ-വിത്താര വിപണിയില്‍ എത്തും. ഒറ്റത്തവണ ചാര്‍ജില്‍ 500 കിലോമീറ്ററില്‍ അധികം റേഞ്ച് ഉറപ്പാക്കുന്നുണ്ട്. എല്‍എഫ്പി (ലിഥിയം അയേണ്‍ ഫോസ്ഫേറ്റ്) ബ്ലേഡ് ബാറ്ററിയാണ് ഇതില്‍ ഉപയോഗിക്കുന്നത്.49 കിലോവാട്ട് ബാറ്ററി പാക്ക് ഓപ്ഷന്‍ ഇ-വിത്താരയില്‍ 144 ബിഎച്ച്പി പവറും 189 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന സിംഗിള്‍ മോട്ടോറാണ് നല്‍കുന്നത്. 61 കിലോവാട്ട് ബാറ്ററി പാക്ക് വേരിയന്റില്‍ 174 ബിഎച്ച്പി പവറും 189 എന്‍എം ടോര്‍ക്കുമേകുന്ന മോട്ടോറും കരുത്തേകും. ഇ-വിത്തരായുടെ ഓള്‍ വീല്‍ ഡ്രൈവ് മോഡലില്‍ സുസുക്കിയുടെ ഇ-ഓള്‍ഗ്രിപ്പ് സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന്റെ റിയര്‍ ആക്‌സിലിലും 65 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന മോട്ടോര്‍ നല്‍കുന്നുണ്ട്. ഈ ഇരട്ട മോട്ടോര്‍ മോഡല്‍ 184 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
ഏകദേശം 20 ലക്ഷം രൂപ എക്‌സ്-ഷോറൂം പ്രാരംഭ വിലയില്‍ ഇ-വിത്താര അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹീന്ദ്ര BE6, ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്, എംജി ZS EV തുടങ്ങിയ മോഡലുകളായിരിക്കും പ്രധാന എതിരാളികള്‍.
















