നിയമ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബൈയിൽ ജുഡീഷ്യൽ എക്സ്പേർട്ട് സെന്റർ സ്ഥാപിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ദുബൈ ജുഡീഷ്യൽ എക്സ്പേർട്ട് സെന്റർ സ്ഥാപിക്കുന്നതിനുള്ള നിയമത്തിന് അംഗീകാരം നൽകിയത്.
രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നുമുള്ള അംഗീകൃത നിയമവിദഗ്ധരെ കണ്ടെത്തുകയും എമിറേറ്റിലെ കോടതികൾക്ക് കൈമാറുന്നത് ജുഡീഷ്യൽ എക്സ്പേർട്ട് സെന്ററായിരിക്കും. നിയമനം, മേൽനോട്ടം, പ്രകടന വിലയിരുത്തൽ എന്നിവ നടത്തുന്ന അംഗീകൃത സ്ഥാപനങ്ങളിൽ നിന്നായിരിക്കും നിയമവിദഗ്ധരെ ദുബൈ ജുഡീഷ്യൽ സെന്റർ കണ്ടെത്തുക.
കേസ് തീർപ്പാക്കുന്നതിന്റെ വേഗം വർധിപ്പിക്കാനും കോടതികളിൽനിന്നുള്ള വിദഗ്ധ റിപ്പോർട്ടുകളുടെ കൃത്യത മെച്ചപ്പെടുത്താനും കൂടാതെ പ്രത്യേക മേഖലകളിൽ ഇമാറാത്തി പ്രതിഭകളെ വികസിപ്പിക്കുക തുടങ്ങിയവയാണ് പുതിയ സംരംഭത്തിലൂടെ ലക്ഷ്യം വെക്കുന്നത്. വിദഗ്ധ റിപ്പോർട്ടുകളിൽ കൃത്യത ഉറപ്പുവരുത്തിയും വ്യവഹാരം നടത്തുന്നവർക്ക് നീതിന്യായ വ്യവസ്ഥകളിലെ ആത്മവിശ്വാസം ശക്തിപ്പെടുത്തിയും കോടതികളിൽ നിയമവിദഗ്ധരെ കണ്ടെത്തുന്നതിനായി നിയമ ചട്ടക്കൂടുകൾ വികസിപ്പിക്കുന്നതിനും ഇത് പ്രയോജന കാര്യമായിരിക്കും.
STORY HIGHLIGHT: judicial expert center established
















