ഇന്നലെ സ്കൂൾ തുറന്ന സാഹചര്യത്തിൽ ഹൃദയസ്പർശിയായ ഓർമ്മചിത്രങ്ങളും കുറിപ്പും പങ്കുവെച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സ്കൂളുകളിലേക്ക് മടങ്ങിയെത്തിയ വേളയിലാണ് തന്റെ സ്കൂൾ ജീവിതത്തിലെ ഓർമ്മകൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അദ്ദേഹം പങ്കുവെച്ചത്.
എന്റെ ജീവിതത്തിലെ ആദ്യത്തെ സ്കൂൾ ദിനം ഞാൻ ഇപ്പോഴും ഓർക്കുന്നു. ഞാൻ ഒരു ചെറിയ കുട്ടിയായിരുന്നെങ്കിലും എന്റെ സ്വപ്‌നങ്ങൾ വലുതായിരുന്നു. അറിവ് ഒരു പ്രകാശമാണ്, അതിലൂടെ രാജ്യങ്ങൾ ഉയരും. ഓരോ അധ്യയന വർഷവും ഒരു പുതിയ സ്വപ്നമാണ് പിറവിയെടുക്കുന്നത്. നമുക്കൊരുമിച്ച് നമ്മുടെ രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്താം. എപ്പോഴും ഓർക്കുക, അറിവിലൂടെ നാം ഉയരും, മൂല്യങ്ങളിലൂടെ നാം കെട്ടിപ്പടുക്കും. അദ്ദേഹം കുറിച്ചു. വിഡിയോയിൽ ഷെയ്ഖ് ഹംദാന്റെ ചെറുപ്പകാലത്തെ അപൂർവ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ സ്കൂളുകൾ തുറന്നപ്പോൾ കുട്ടികൾ തങ്ങളുടെ ജീവിതത്തിലെ ആദ്യത്തെ വിദ്യാലയദിനത്തിന് തുടക്കം കുറിച്ചത്. സ്കൂളുകൾ സന്ദർശിച്ച് വിദ്യാർഥികൾക്ക് പ്രോത്സാഹനം നൽകുന്ന ഷെയ്ഖ് ഹംദാന്റെ ചിത്രങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
STORY HIGHLIGHT: sheikh hamdan school memories
















