കല്യാണി പ്രിയദര്‍ശന്‍, നസ്ലെന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ലോക – ചാപ്റ്റര്‍ വണ്‍:ചന്ദ്ര. ചിത്രത്തിന്റെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര”2 ദിവസത്തിനുള്ളില്‍ 5 മില്യൺ ആളുകളാണ് യൂട്യൂബിൽ ട്രെയ്‌ലർ കണ്ടത്.
ഓണം റിലീസായി ഈമാസം 28 ന് ചിത്രം ആഗോള റിലീസായെത്തും. വ്യാഴാഴ്ച രാവിലെ 9.30 മുതലാണ് ചിത്രത്തിൻ്റെ ഷോകൾ ആരംഭിക്കുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ‘ലോക’യുടെ രചനയും സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. “ലോക” സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് “ചന്ദ്ര”.
ഫാന്റസി സൂപ്പർ ഹീറോ ചിത്രമാണിതെന്ന സൂചനയാണ് ട്രെയ്‌ലർ തരുന്നത്. കഴിഞ്ഞ ദിവസം അഡ്വാൻസ് ബുക്കിംഗ് ഓപ്പണായ ചിത്രത്തിന് ഓൺലൈൻ ബുക്കിംഗിലും ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. സൂപ്പർഹീറോ “ചന്ദ്ര” എന്ന കഥാപാത്രമായി കല്യാണി പ്രിയദർശനാണ് എത്തുന്നത്. ശാന്തി ബാലചന്ദ്രൻ, ശരത് സഭ, നിഷാന്ത് സാഗർ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. കേരളത്തിൽ ബിഗ് റിലീസായി വേഫെറർ ഫിലിംസ് എത്തിക്കുന്ന ചിത്രം തമിഴിൽ എ ജി എസ് സിനിമാസ്, കർണാടകയിൽ ലൈറ്റർ ബുദ്ധ ഫിലിംസ്, തെലുങ്കിൽ സിതാര എൻ്റർടെയ്ൻമെൻ്റ്സ്, നോർത്ത് ഇന്ത്യയിൽ പെൻ മരുധാർ എന്നിവരാണ് റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്
















