ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളം അടങ്ങിയ പഴമാണ് മാതളനാരങ്ങ. ആരോഗ്യഗുണങ്ങൾ ഏറെ ഉണ്ടെങ്കിലും മാതളനാരങ്ങ പൊളിക്കാൻ മിക്കവർക്കും മടിയാണ്. ഈ മടികാരണം ഈ പഴം കഴിക്കാത്ത ആളുകളും ഉണ്ട്. എന്നാൽ ഒറ്റ മിനിറ്റ് കൊണ്ട് മാതളനാരങ്ങ കിടിലനായി പൊളിക്കാമെന്ന് നോക്കാം.
ആദ്യം മാതളത്തിന്റെ മുകൾ ഭാഗം മുറിച്ച് മാറ്റാം. ശേഷം ചുറ്റും നീളത്തിൽ വരയണം. ഇങ്ങനെ ചെയ്യുമ്പോള്‍ ഓരോ സെക്ഷനുകളും വേര്‍തിരിച്ച് നമ്മുക്ക് കാണാം. നാലായോ അഞ്ചായോ അടർത്താം. ഒരു മിനിറ്റിനുള്ളിൽ മാതള നാരങ്ങ ഉള്ളിൽ നിന്നും പൊളിച്ചെടുക്കാം. ഇനി കഴുകിയെടുത്ത മാതളം ജൂസറിലിട്ട് അടിച്ച് ജൂസായും കുടിക്കാം.
മാതളത്തിന്റെ മുകൾഭാഗം മുറിച്ച് മാറ്റിയിട്ട് അഞ്ച് ഭാഗങ്ങാളായി കത്തി കൊണ്ട് വരഞ്ഞ് അടർത്തി എടുക്കണം. ശേഷം ഓരോ ഭാഗവും എടുത്ത് തൊലിയോട് ചേർന്ന ഭാഗം സ്പൂണ്‍ കൊണ്ട് തട്ടി കൊടുക്കാം. അല്ലികളായി എളുപ്പത്തിൽ മാതളം അടർന്നുവീഴും. കൈയിൽ കറ പറ്റുമെന്ന ടെൻഷനും വേണ്ട.
















