ജമ്മു കശ്മീരിൽ കനത്ത മഴ തുടരുന്നു. മഴക്കെടുതിയിൽ ഇതുവരെ 13 പേർക്ക് ജീവൻ നഷ്ടമായി. നദികൾ കരകവിഞ്ഞ് ഒഴുകുന്നതും പലയിടത്തും വെള്ളം കയറിയതും ഭീഷണിയാണ്. മഴയെത്തുടർന്നുണ്ടായ ജമ്മു–ശ്രീനഗർ ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായി. പലയിടത്തും പാലം തകർന്നു. തിങ്കളാഴ്ച മുതൽ കനത്ത മഴയാണ് ജമ്മു മേഖലയിൽ അനുഭവപ്പെടുന്നത്.
നൂറ്റാണ്ടിലെ തന്നെ ഏറ്റവും ഉയർന്ന മഴയാണ് ഇവിടെ പെയ്യുന്നത്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം റോഡുകളും പാലങ്ങളും തകർന്നു. പല വീടുകളും വെള്ളത്തിനടിയിലായി.
നിരവധിപേർ മാറിത്താമസിച്ചു. ട്രെയിൻ ഗതാഗതവും താറുമാറായി. ജമ്മു, കത്ര സ്റ്റേഷനുകളിൽ നിർത്തുകയോ അവിടെ നിന്ന് പുറപ്പെടുകയോ ചെയ്യുന്ന 22 ട്രെയിനുകൾ റദ്ദാക്കി.
















