ട്രെയിൻ യാത്രക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവ് പിടിയിൽ. ബംഗാൾ സ്വദേശിയായ നൂർ ആലമാണ് പിടിയിലായത്. രാത്രി സമയങ്ങളിൽ ട്രെയിനിൽ ചാർജ് ചെയ്യാൻ വെക്കുന്ന മൊബൈൽ ഫോണുകളാണ് പ്രതി മോഷ്ടിച്ചത്.
ഉടമസ്ഥർ ഉറങ്ങുന്ന സമയത്താണ് ആലം ഇത് കൈക്കലാക്കിയിരുന്നത്. ഫോൺ മോഷ്ടിച്ചതിനു ശേഷം ട്രെയിനിൽ നിന്ന് ചാടി ഇറങ്ങി രക്ഷപ്പെടുന്നതാണ് ഇയാളുടെ രീതി.
സ്റ്റേഷൻ കഴിഞ്ഞ് മറ്റെവിടെയെങ്കിലും വച്ച് ട്രെയിനിന് വേഗത കുറയുമ്പോഴാണ് ഇയാൾ ചാടി രക്ഷപ്പെടാറുള്ളത്.
ട്രെയിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ക്രൈം പ്രിവൻഷൻ ആൻ്റ് ഡിറ്റങ്ഷൻ സ്കോഡ് അംഗങ്ങൾ അതി സാഹസികമായാണ് ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങിയ പ്രതിയെ പിടിച്ചത്. എറണാകുളം പുല്ലേപടി ഭാഗത്ത് വച്ചാണ് പ്രതിയെ പിടികൂടിയത്.
















