സെക്രട്ടേറിയറ്റിനു മുമ്പിൽ സമരം ചെയ്ത ആശമാർക്ക് ആശ്വാസവാർത്ത. ഓണറേറിയം ഉൾപ്പെടെ ആനുകൂല്യങ്ങൾ വർധിപ്പിക്കണമെന്ന് ആശമാരുടെ പ്രശ്നങ്ങൾ പഠിച്ച സമിതി സർക്കാരിന് ശുപാർശ നല്‍കി.
നിലവില്‍ 7,000 രൂപയുള്ള ഓണറേറിയം 10,000 ആയി വർധിപ്പിക്കണമെന്നാണ് ശുപാർശ. ശുപാർശകള്‍ അടങ്ങിയ റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് സമർപ്പിച്ചു.
വിരമിക്കൽ ആനുകൂല്യം വർധിപ്പിക്കണമെന്നും ശുപാർശയുണ്ട്. കേന്ദ്ര നിയമപ്രകാരം നിലവിൽ 50,000 രൂപയാണ് വിരമിക്കൽ ആനുകൂല്യം. ഇത് ഒരു ലക്ഷം രൂപയായി വർധിപ്പിക്കണമെന്നാണ് ശുപാർശ.
വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത വി.കുമാർ അധ്യക്ഷയായ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
അതേസമയം ഫെബ്രുവരി 10ന് ആനുകൂല്യങ്ങൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആശമാർ രാപകൽ സമരം തുടങ്ങിയതിന്‍റെ 200ാം ദിനമാണിന്ന്.
















