ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ചുമത്തിയ യുഎസിന്റെ അധികതീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ. നടപടിക്കെതിരെ ഇന്ത്യ കനത്ത എതിർപ്പ് അറിയിച്ചെങ്കിലും തീരുമാനത്തിൽ നിന്ന് അമേരിക്ക പിന്മാറിയില്ല. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാണ് അമേരിക്ക അധിക തീരുവ ചുമത്തിയത്.
അതിനിടെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഫോൺ മോദി എടുത്തില്ലെന്ന് ജർമൻ പത്രം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആഴ്ചകളിലുണ്ടായ ട്രംപിന്‍റെ നാലു തവണകളായുള്ള ഫോണ്‍ കോളുകള്‍ മോദി നിരസിക്കുകായായിരുന്നു എന്നാണ് ജർമൻ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
















