വിവാഹ വാഗ്ദാനം നൽകി ബലാൽസംഗം ചെയ്തെന്ന കേസിൽ റാപ്പർ വേടൻ സമർപ്പിച്ച മുൻകൂർ ജാമ്യ അപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കൊച്ചി തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജസ്റ്റിസ് ബെച്ചുപുരിൻ തോമസ് വിധി പ്രസ്താവിക്കുന്നത്.
പൊലീസ് കേസെടുത്തതു മുതല്‍ ഒളിവിലാണ് വേടന്‍. അന്തിമ ഉത്തരവ് വരും വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പൊലീസിനോട് നിര്‍ദേശിച്ചിരുന്നു.
ഉഭയകക്ഷി സമ്മതപ്രകാരമുളള ബന്ധമാണുണ്ടായതെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായപ്പോള്‍ ആ ബന്ധത്തെ ബലാല്‍സംഗമെന്ന് വ്യാഖ്യാനിക്കുകയായിരുന്നുവെന്നുമാണ് വേടന്‍ കോടതിയില്‍ വാദിച്ചത്.
















