പ്രമുഖ നടനും, കഥാകൃത്തും, തിരക്കഥാകൃത്തുമായ റഫീഖ് ചൊക്ളി ആദ്യമായി കഥ എഴുതി സംവിധാനം ചെയ്യുന്ന വീണ്ടുമൊരു പ്രണയം എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി.ഒ.ടി.ടിയിൽ ചിത്രം റിലീസ് ചെയ്യും. ഫ്രണ്ട്സ് മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നായകവേഷം അവതരിപ്പിക്കുന്നതും റഫീഖ് ചൊക്ലി തന്നെയാണ്.

ഒരു അച്ഛനും മകളും തമ്മിലുള്ള ഊഷ്മള സ്നേഹത്തിന്റെ തീവ്രത വരച്ചുകാണിക്കുന്നചിത്രമാണിത്.അതോടൊപ്പം കുടുംബബന്ധങ്ങളുടെ മൂല്യതകൂടി എടുത്തു കാണിക്കുന്നു. ധനികനും നന്മയുള്ള മനസ്സിന്റെ ഉടമയുമാണ് നന്ദൻ.സർവ്വ സൗഭാഗ്യങ്ങളും കിട്ടിയിട്ടുണ്ടെങ്കിലും,സ്വന്തം മകൾ ഗൗരിയുടെ കാര്യത്തിൽ അയാൾ ഏറെ ദുഃഖിതനാണ്. കുറെ കാലമായി ശ്രമിക്കുന്നു അവളുടെ വിവാഹം നടന്നു കാണാൻ. പക്ഷേ, ഓരോ തടസങ്ങൾ വന്നുകൊണ്ടിരിക്കുന്നു. അച്ഛനെ തനിച്ചാക്കി വിവാഹംകഴിച്ചുപോകാൻ മകൾക്ക് മനസ്സനുവദിച്ചില്ല. ഒരു ദിവസം തന്റെ അച്ഛന് അവൾ ഒരു സർപ്രൈസ് കൊടുക്കുന്നു. അത് അയാളുടെ ജീവിതത്തിൽ മറ്റൊരു വഴിത്തിരിവാകുന്നു.

നന്ദൻ എന്ന കഥാപാത്രമായി സംവിധായകൻ റഫീഖ് ചൊക്ലി ആണ് അഭിനയിക്കുന്നത്.മറ്റൊരു പ്രധാന കഥാപാത്രത്തെ ബോബൻ ആലുമ്മൂടനും അവതരിപ്പിക്കുന്നു. ഫ്രണ്ട്സ് മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ, റഫീഖ് ചൊക്ളി കഥയും, സംവിധാനവും നിർവ്വഹിക്കുന്ന “വീണ്ടുമൊരു പ്രണയം”, ഇടുക്കി, തൃശൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായി.തിരക്കഥ, സംഭാഷണം – രാജേഷ് കോട്ടപ്പടി, ക്യാമറ-സിജോ മാമ്പ്ര,എഡിറ്റിംഗ്- ഷമീർ അൽ ഡിൻ, ഗാന രചന – ഷേർലി വിജയൻ,സംഗീതം – വിഷ്ണുദാസ് ചേർത്തല,മേക്കപ്പ് – സുധാകരൻ പെരുമ്പാവൂർ, ആർട്ട് -സനൂപ് പെരുമ്പാവൂർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-വിനീഷ് നെന്മാറ, പി.ആർ.ഒ – അയ്മനം സാജൻ.
റഫീഖ് ചൊക്ളി,ബോബൻ ആലുമൂടൻ,ജീവാനിയോസ് പുല്ലൻ,മനോജ് വഴിപ്പിടി, എൻ.സി. മോഹനൻ, രജനി കലാഭവൻ, സൂര്യ തോമസ്,നിത്യ, സജിത, സരിത വി ആചാര്യ, തുടങ്ങിയ താരങ്ങൾ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.
content highlight: Veendumoru Pranayam
















