അത്തം പിറന്നതോടെ പൂവിപണിയും സജീവം. കാലാവസ്ഥ പ്രതികൂലമാ യതിനാൽ ഇത്തവണ മറുനാടൻ പൂക്കൾ കുറവാണ്. ഇതര സംസ്ഥാനത്തു നിന്നെത്തുന്ന പൂക്കൾക്ക് വില കൂടുതലാണ്.
അതിനാൽ ഇത്തവണ പൂക്കളമിട്ടാൽ കൈപൊള്ളും. ജമന്തിയുടെ വില 300 രൂപയി ലെത്തി. ബന്തിപ്പൂവില 200 രൂപയായി. ഓണം അടുക്കുന്നതോടെ വില വീണ്ടും കൂടാ നാണ് സാധ്യത. മുല്ലപ്പൂവിനു കിലോയ്ക്ക് 1500-1800 വരെയാണ്.
അത്തം മുതൽ തിരുവോണം വരെയാണ് വീടുകളിൽ പൂക്കളമിടുന്നത്. നാടൻപൂക്കൾ നന്നേ കുറവായതിനാൽ പൂക്കൾ വില കൊടുത്ത് വാങ്ങാതെ നിവൃത്തിയില്ല. സ്കൂ ളുകളിലും കോളജുകളിലും ഓഫീസുകളിലും സ്ഥാപനങ്ങളിലും ഓണാഘോഷം അടുത്ത ദിവസം തുടങ്ങും.
തുമ്പപ്പൂവ്, തുളസി, തൊട്ടാവാടിപ്പൂ, മുക്കുറ്റി, കാക്കപ്പൂവ് തുടങ്ങിയ നാടൻ പൂക്കളാണ് അത്തപ്പൂക്കളമൊരുക്കാൻ പ്രധാനമായും ഉപയോഗിച്ചിരുന്നത്. ഇവയില്ലെന്നു മാത്രമല്ല ഓണത്തിൻ്റെ വരവറിയിക്കാൻ പോലും തുമ്പപ്പൂവ് ഇല്ല.
കമ്പം, തോവാള, ശീലായംപെട്ടി, ദിണ്ടിഗൽ എന്നിവിടങ്ങളിൽ നിന്നാണ് പൂക്കൾ പ്രധാ നമായും എത്തുന്നത്. തമിഴ്‌നാട്ടിൽ നിന്നും ഓരോ ദിവസവും ലോഡ് കണക്കിനു പൂക്കളാണ് വരുന്നത്. വരും ദിവസങ്ങളിൽ പൂവിപണി കൂടുതൽ സജീവമാകും.
content highlight: Onam festival
















