കൊച്ചി: വിവാഹവാഗ്ദാനം നല്‍കി യുവഡോക്ടറെ പീഡിപ്പിച്ചെന്ന കേസില്‍ റാപ്പര്‍ വേടന് (ഹിരണ്‍ദാസ് മുരളി) കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് കേസില്‍ വേടന് മുന്‍കൂര്‍ജാമ്യം അനുവദിച്ചത്. സെപ്റ്റംബര്‍ 9, 10 തീയതികളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്.
















