ഉച്ചയൂണിന് നമുക്ക് കൂൺ മുളകൂഷ്യം തയാറാക്കിയാലോ? അടിപൊളി വിഭവം തയാറാക്കേണ്ട രീതി ഇതാ.
ചേരുവകൾ
കൂൺ – 200 ഗ്രാം
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
മുളകുപൊടി – അര ചെറിയ സ്പൂൺ
ചുവന്നുള്ളി – 100 ഗ്രാം, അരിഞ്ഞത്
ഉപ്പ് – പാകത്തിന്
കറിവേപ്പില – മൂന്നു തണ്ട്
തക്കാളി – ഒന്ന്, അരിഞ്ഞത്
വെളിച്ചണ്ണ – രണ്ടു വലിയ സ്പൂൺ
തയ്യാറാക്കുന്ന വിധം
കൂൺ കഷ്ണങ്ങളാക്കണം. ശേഷം രണ്ടാമത്തെ ചേരുവ ചേർത്തിളക്കി വേവിക്കണം. കഷ്ണങ്ങൾ വെന്തശേഷം വെളിച്ചെണ്ണ ഒഴിച്ചിളക്കി വാങ്ങുക. മുളകൂഷ്യം റെഡി. ഉച്ചയൂണിനൊപ്പം ഒന്നു കഴിച്ചുനോക്കൂ.
















