യുഎഇയിൽ രാത്രികാലങ്ങളിൽ വാഹനം ഓടിക്കുന്നവർക്ക് നിർദ്ദേശവുമായി അധികൃതർ. സൂര്യാസ്തമയത്തിന് ശേഷം ഹെഡ്‌ലൈറ്റ് ഓണാക്കിയില്ലെങ്കിൽ കനത്ത പിഴയും ഡ്രൈവിങ് റെക്കോർഡിൽ ബ്ലാക്ക് പോയിന്റും ലഭിക്കും. സുരക്ഷക്കപ്പുറം ഇതൊരു നിയമപരമായ നിർദ്ദേശം കൂടിയാണെന്നും അധികൃതർ വ്യക്തമാക്കി.
മൂടൽമഞ്ഞ്, കനത്ത മഴ പോലുള്ള കാഴ്ച കുറഞ്ഞ സാഹചര്യങ്ങളിൽ ഹെഡ് ലൈറ്റ് ഇട്ടിരിക്കണം. രാത്രിയിൽ ഹെഡ്‌ലൈറ്റ് ഇല്ലാതെ വാഹനം ഓടിച്ചാൽ 500 ദിർഹം പിഴയും, ഡ്രൈവിങ് ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റുകളും ശിക്ഷയായി ലഭിക്കും. വാഹനത്തിൻ്റെ ഹെഡ്‌ലൈറ്റുകൾക്ക് തകരാറുണ്ടെങ്കിൽ പിഴ 400 ദിർഹമായി കുറയുമെങ്കിലും ആറ് ബ്ലാക്ക് പോയിന്റും ലഭിക്കും. ഹെഡ്‌ലൈറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിങ്ങൾക്ക് മാത്രമല്ല, റോഡിലെ മറ്റു യാത്രക്കാർക്കും അപകടമുണ്ടാക്കും. ഇത് കാഴ്ച മെച്ചപ്പെടുത്താനും അപകടങ്ങൾ ഒഴിവാക്കാനും സഹായിക്കുന്നു.
STORY HIGHLIGHT: uae night driving
















