തൃശൂര്‍- ലയണ്‍സ് ക്ലബ്ബ് ഇന്റര്‍ നാഷണല്‍ ഡിസ്ട്രിക്റ്റ് 318 ഡിയുടെ നേതൃത്വത്തില്‍ നടന്ന അവാര്‍ഡ് നൈറ്റില്‍ സിഎസ്ആര്‍ പങ്കാളികളെ ആദരിച്ചു. ലയണ്‍സ് ക്ലബ്ബുമായിച്ചേര്‍ന്ന് കേരളത്തിനകത്തും പുറത്തും ഏറ്റവും കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കിയ മണപ്പുറം ഫൗണ്ടേഷന്‍ ആദരം ഏറ്റുവാങ്ങി. തൃശൂര്‍ കുട്ടനെല്ലൂര്‍ റീജന്‍സി ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷനു വേണ്ടി കോ പ്രമോട്ടര്‍ സുഷമാ നന്ദകുമാറാണ് ലയണ്‍സ് ഇന്റര്‍ നാഷണല്‍ ഡയറക്ടര്‍ മഹേഷ് ഷണ്മുഖനില്‍ നിന്ന്് അവാര്‍ഡ് സ്വീകരിച്ചത്.
മുന്‍ ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ജെയിംസ് പോള്‍ വളപ്പില അധ്യക്ഷത വഹിച്ചു ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ജയകൃഷ്ണന്‍ വിശിഷ്ടാതിഥിയായിരുന്നു. മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍ പേഴ്‌സണ്‍ രാജന്‍ നമ്പൂതിരി, മുന്‍ ചെയര്‍ പേഴ്‌സണ്‍ ടോണി ഏനോക്കാരന്‍, ഫസ്റ്റ് വിഡിജി ലയണ്‍ സുരേഷ് വാര്യര്‍, സെക്കന്റ് വിഡിജി ലയണ്‍ കെ എം അഷറഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്കുള്ള സഹായം, 500ല്‍ പരം ഭവന രഹിതര്‍ക്ക് വീടു വെക്കാനുള്ള സഹായം, ആസ്പത്രികളുമായി സഹകരിച്ച് നൂറോളം ഡയാലിസിസ് മെഷീനുകളുടെ വിതരണം, ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ ലണ്‍സ് ക്ലബ്ബുമായിച്ചേര്‍ന്ന് പൂര്‍ത്തിയാക്കിയിട്ടുണ്ട്. വയനാടില്‍ ആറു കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കി സെപ്തംബര്‍ 13ന് ഉദ്ഘാടനം ചെയ്യുന്ന ആസ്പത്രിയുടെ നിര്‍മ്മാണത്തിന് മണപ്പുറം ഫൗണ്ടേഷന്‍ ഒരു കോടി രൂപ നല്‍കി. ചൂരല്‍ മലയിലെ ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കുവേണ്ടിയാണ് ആസ്പത്രി.
STORY HIGHLIGHT: Manappuram Foundation Award received
















