ദുബായ് എമിറേറ്റിൽ ഡ്രൈവിങ് ലൈസൻസിനായുള്ള പരിശീലനവും യോഗ്യതാ നിർണയവും ഡിജിറ്റലാക്കി. ഈ മാറ്റം തദ്രീബ് എന്ന പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെയാണ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി നടപ്പാക്കുക. പരിശീലനവും യോഗ്യതാ നിർണയവും പൂർണമായും ഡിജിറ്റൽ രൂപത്തിലായിരിക്കും.
ഈ ഏകീകൃത സംരംഭം ദുബായിലെ എല്ലാ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുകളെയും ബന്ധിപ്പിച്ചുകൊണ്ടായിരിക്കും നടപ്പാക്കുക. പരിശീലനം ഡിജിറ്റലാക്കുന്നതോടെ കൂടുതൽ പേർക്ക് ലൈസൻസ് നേടാനുള്ള അവസരമായിക്കുമെന്നാണ് പ്രതീക്ഷ.
STORY HIGHLIGHT: Driving license training and testing made digital
















