പ്രാര്‍ത്ഥനകള്‍ ചിലപ്പോള്‍ മരുന്നുകളേക്കാള്‍ കൂടുതല്‍ ഫലം ചെയ്യുന്ന ഘട്ടങ്ങളുണ്ട്. അല്ലെങ്കില്‍ മരുന്നകള്‍ പ്രവര്‍ത്തിക്കുന്ന ശരീരത്തില്‍ പ്രാര്‍ത്ഥനകളുടെ ഊര്‍ജ്ജം കുടിുകൊള്ളുന്ന ഘട്ടങ്ങലുണ്ട്. അങ്ങനെയൊരു ഘട്ടത്തിലാണ് നടനും അവതാരകനുമായ രാജേഷ് കേശവും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും സിനിമാ ലോകവും. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് രാജേഷ്.
കഴിഞ്ഞ ഞായറാഴ്ച്ച രാത്രി കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന പരിപാടിക്കിടെ പെട്ടെന്ന് തളര്‍ന്നു വീഴുകയായിരുന്നു രാജേഷ്. അപ്പോള്‍ത്തന്നെ കൂടെയുള്ളവരും പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരും ചേര്‍ന്ന് രാജേഷിനെ ആശുപത്രിയില്‍ എത്തിച്ചു. കാര്‍ഡിയാക് അറസ്റ്റ് എന്നാണ് വിലയിരുത്തപ്പെടുന്നത്. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി ചെയ്യുകയും അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴത്തെ അവസ്ഥ അതീവ ഗുരുതരാവസ്ഥയാണെന്നും ഡോക്ടര്‍മാര്‍ കൂടുതല്‍ ശ്രദ്ധയോടെ പരിചരിക്കുന്ന ഘട്ടത്തിലാണെന്നുമാണ് പുറത്തു വരുന്ന വിവരങ്ങള്‍. രാജേഷ് കേശവിനു വേണ്ടി താരങ്ങളും
സഹപ്രവര്‍ത്തകരും ഉള്‍പ്പടെ നിരവധി ആളുകളാണ് രാജേഷിന്റെ തിരിച്ചുവരവിനായി പ്രാര്‍ഥനകള്‍ പങ്കിടുന്നത്. രാജേഷിനു ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ഇനി വേണ്ടത് സ്‌നേഹമുള്ളവരുടെ പ്രാര്‍ഥന കൂടി ആണെന്ന് സുഹൃത്തും ചലച്ചിത്ര പ്രവര്‍ത്തകനുമായ പ്രതാപ് ജയലക്ഷ്മി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. ആ കുറിപ്പ് ഇങ്ങനെയാണ്.
”നമ്മുടെ പ്രിയ കൂട്ടുകാരന്‍ രാജേഷിന് ഇപ്പോള്‍ വേണ്ടത് നിങ്ങളുടെ പ്രാര്‍ഥനയാണ്. ഞായറാഴ്ച്ച രാത്രി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന പരിപാടിയുടെ അവസാനമാണ് അവന്‍ തളര്‍ന്നു വീണത്. ഏകദേശം 15-20 മിനിറ്റിനുള്ളില്‍ രാജേഷിനെ കൊച്ചി ലേക് ഷോര്‍ ഹോസ്പിറ്റലില്‍ കൊണ്ട് വന്നു. പക്ഷേ വീണപ്പോള്‍ തന്നെ കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായതായി ഡോക്ടര്‍മാര്‍ പറയുന്നു. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി ചെയ്തു.
അപ്പോള്‍ മുതല്‍ വെന്റിലേറ്റര്‍ സഹായത്തോടെ ജീവിക്കുന്ന അവന്‍ ഇത് വരെയും പ്രതികരിച്ചിട്ടില്ല (ഇടയ്ക്ക് ചെറിയ അനക്കങ്ങള്‍ കണ്ടതൊഴിച്ചാല്‍ ) തലച്ചോറിനെയും ചെറിയ രീതിയില്‍ ഈ അവസ്ഥ ബാധിച്ചതായി ഡോക്ടമാര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട് . ജീവിതത്തിലേക്ക് അവനു തിരിച്ചു വരാന്‍ ഇനി വേണ്ടത് സ്‌നേഹമുള്ളവരുടെ പ്രാര്‍ഥന കൂടി ആണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു.
സ്റ്റേജില്‍ തകര്‍ത്തു പെര്‍ഫോമന്‍സ് ചെയ്യുന്ന അവന് ഇങ്ങിനെ വെന്റിലേറ്റര്‍ ബലത്തില്‍ കിടക്കാന്‍ കഴിയില്ല.. നമ്മളൊക്കെ ഒത്തു പിടിച്ചാല്‍ അവന്‍ എണീറ്റു വരും.. പഴയ പോലെ സ്റ്റേജില്‍ നിറഞ്ഞാടുന്ന… നമ്മുടെ സുഹൃത്തിനു വേണ്ടി ശക്തമായ പ്രാര്‍ഥനയും സ്‌നേഹവും ഉണ്ടാവണം.. കൂടുതലൊന്നും പറയാന്‍ ഇപ്പോള്‍ പറ്റുന്നില്ല… അവന്‍ തിരിച്ചു വരും.. വന്നേ പറ്റൂ..”
രാജേഷ് കേശവിനായി നല്ല മംനുഷ്യരുടെ പ്രാര്‍ത്ഥനകളും അദ്ദേഹത്തിനു ഡോക്ടര്‍മാര്‍ നല്‍കുന്ന പരിചരണങ്ങള്‍ ഫലപ്രദമാവുകയും ചെയ്യട്ടെയെന്ന പ്രാര്‍ത്ഥനയുമാണ് മറ്റ് കലാകാരന്‍മാരും പങ്കിടുന്നത്. ഹോട്ടല്‍ കലിഫോര്‍ണിയ, ട്രിവാന്‍ഡ്രം ലോഡ്ജ്, നീന തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത രാജേഷ് പ്രമുഖ ചാനലുകളിലെ അവതാരകനായിരുന്നു. സിനിമകളുടെ പ്രമോഷന്‍ ഇവന്‍റുകളിലെ നിറസാന്നിധ്യം കൂടിയാണ് രാജേഷ്. നിരവധിപ്പേരാണ് രാജേഷിന്‍റെ മടങ്ങി വരവിനായി സമൂഹമാധ്യമങ്ങളില്‍ പ്രാര്‍ഥനകള്‍ പങ്കിടുന്നത്.
CONTENT HIGH LIGHTS; Oh my, what happened to actor Rajesh Keshav?: Colleagues pray; He will come back..he will come, says filmmaker Prathap Jayalakshmi
















