കൊച്ചി: ടാറ്റ ഗ്രൂപ്പില്‍ നിന്നുള്ള ഇന്ത്യയിലെ മുന്‍നിര ഓമ്നി ചാനല്‍ ഇലക്ട്രോണിക്സ് റീട്ടെയിലറായ ക്രോമ കേരളത്തിലെ എല്ലാ ക്രോമ സ്റ്റോറുകളിലും ആവേശകരമായ ഓണം ഓഫറുകള്‍ക്ക് തുടക്കമിട്ടു. ഓണം ഓഫറുകള്‍ 2025 ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 5 തിരുവോണ നാള്‍ വരെ നീണ്ടുനില്‍ക്കും. ഓണം ഓഫറുകള്‍ ക്രോമ സ്റ്റോറുകള്‍ക്ക് പുറമേ croma.comil ഓണ്‍ലൈനായും ലഭ്യമാണ്.
വീട്ടുപകരണങ്ങളും അടുക്കള ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന ഉത്പന്ന വിഭാഗങ്ങളിലും ആവേശകരമായ ഡീലുകളാണ് ക്രോമ ലഭ്യമാക്കുന്നത്. ഏറ്റവും പുതിയ ലാര്‍ജ് സ്‌ക്രീന്‍ ടിവികള്‍, കിച്ചണ്‍ അപ്ലയന്‍സുകള്‍, ഓഡിയോ ഉത്പന്നങ്ങള്‍ എന്നിവയിലും ഓണം ഓഫറുകളുടെ ഭാഗമായുള്ള കിഴിവുകള്‍ ലഭിക്കും.
ഓണം ഓഫറുകളുടെ ഭാഗമായി ടെലിവിഷനുകള്‍ക്ക് 35 ശതമാനം വരെയും എയര്‍ കണ്ടീഷണര്‍കള്‍ക്കും കുക്ക് വെയറുകള്‍ക്കും 30 ശതമാനം വരെയും ഹെഡ്‌ഫോണ്‍-ഇയര്‍ഫോണുകള്‍ക്ക് 40 ശതമാനം വരെയും ഇളവ് ലഭിക്കും. സ്മാര്‍ട്ട് ഫോണുകള്‍ക്ക് 10 ശതമാനം വരെയാണ് ഇളവ്. വാഷിങ് മെഷീന്‍, റഫ്രിജറേറ്ററുകള്‍ എന്നിവയ്ക്ക് 25 ശതമാനം വരെയാണ് ഇളവ്.
ഉത്സവകാല ഷോപ്പിംഗ് കൂടുതല്‍ പ്രതിഫലദായകമാക്കുന്നതിന്, ഉപഭോക്താക്കള്‍ക്ക് അവരുടെ പഴയ ഉപകരണങ്ങളില്‍ ആകര്‍ഷകമായ എക്‌സ്‌ചേഞ്ച് ബോണസുകള്‍, മുന്‍നിര ബാങ്ക് പങ്കാളികളുമായി ചേര്‍ന്ന് തല്‍ക്ഷണ സേവിംഗ്സ്, സൗകര്യപ്രദമായ ഇഎംഐ ഓപ്ഷനുകള്‍ എന്നിവയും ക്രോമ ഒരുക്കിയിട്ടുണ്ട്.
















