കാഷ്‌ലെസ് ദുബായ് പദ്ധതിയെ പിന്തുണയുമായി ജിഡിആർഎഫ്എ. സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്രമായി ദുബായിയെ മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായി താമസ, കുടിയേറ്റ വകുപ്പും ദുബായ് ഫിനാൻസ് വകുപ്പും ധാരണാപത്രത്തിൽ ഒപ്പിട്ടു. ഡിജിറ്റൽ പേയ്മെന്റ് ചാനലുകൾ വിപുലീകരിക്കുക, ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കുക എന്നതാണ് ഈ സഹകരണത്തിലൂടെ ഉദ്ദേശിക്കുന്നത്.
STORY HIGHLIGHT: Cashless Dubai project
















