പ്രവാസ ലോകത്തെ ഏറ്റവും സവിശേഷമായ ക്യാംപസ് ഓണാഘോഷവുമായി അക്കാഫ് ഇവന്റ്സ്. ഓണാഘോഷത്തിന്റെ ലോഗോയും ബ്രോഷറും ബോളിവുഡ് താരം നേഹ സക്‌സേന പുറത്തിറക്കി. ഗ്ലോബൽ മീഡിയ ഫാഷൻ ലീഗ് അഞ്ചാം സീസണിലായിരുന്നു ചടങ്ങ്. കേന്ദ്രമന്ത്രി രാംദാസ് അഠേവാലെ മുഖ്യാതിഥിയായി.
വെൽത് ഐ സിഇഒ വിജയകുമാർ, അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, വനിതാ വിഭാഗം ജനറൽ സെക്രട്ടറി രശ്മി ഐസക്, കോ ഓർഡിനേറ്റർ സനീഷ്, ഓണം ജനറൽ കൺവീനർ വി.എം.ഷാജൻ, ജോയിന്റ് ജനറൽ കൺവീനർ രാജാറാം ഷാ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
STORY HIGHLIGHT: akcaf to host grand onam
















